അജ്ജപ്പനും ഓളും

 അജ്ജപ്പനും ഓളും


ഏകദേശം 60 വർഷങ്ങൾക്ക് മുമ്പ് പബ്ലിഷ് ചെയ്ത ഈ ചന്ദ്രിക പത്രത്തിന് ഒരുപാട് കഥകൾ പറയാനുണ്ടാവും!!  അതു ഇന്ത്യാ- പാക് ചർച്ചയെ കുറിച്ചോ, ചൈനക്ക് കിട്ടിയ ശകാരത്തിനെ പറ്റിയോ മാത്രമല്ല...! 

ഈ പത്രം കൊണ്ട് പൊതിഞ്ഞിരിക്കുന്നത്  നമ്മൾക്കെല്ലാം പരിചിതമായ,  പണ്ടത്തെ ഒരു SSLC book ആണ് - രജിസ്റ്റർ നമ്പർ 56053 - അയ്യപ്പൻ V...അച്ഛൻ!

1959 മാർച്ച് മാസം പത്താം തരം പൊതു പരീക്ഷ വിജയിച്ച വട്ടപ്പറമ്പിൽ അയ്യപ്പൻ്റെ .കഥകൾ  കൂടിയാണ് , ഈ താളുകൾക്ക് ഓതാനുള്ളത്. 

ആ കഥകളിൽ ദൃഢ നിശ്ചയത്തിൻ്റെയും അക്ഷീണ പരിശ്രമത്തിൻ്റെയും മേമ്പൊടി ഉണ്ടാവാം...ഇല്ലായ്മയുടെയും കഠിനതകളുടെയും കാമ്പ് ഉണ്ടാവാം! 

പൂവത്താണിയിൽ നിന്നും ആലിപ്പറമ്പ് വഴി തൂത പുഴയും കടന്ന് ചെർപ്പുളശ്ശേരി സർക്കാർ സെക്കൻഡറി സ്കൂളിലേക്ക് ഏകദേശം 11 കിലോമീറ്റർ  ദിവസേന,  നടന്നു സ്കൂളിൽ പോയി പഠിക്കാൻ ഊർജം നൽകിയിരുന്ന ഏതോ അജ്ഞാതശക്തിയുടെ  സാമീപ്യം കലർന്നിട്ടുണ്ടാവാം...അവ അന്ന് എഴുത പെട്ടിരുന്നാൽ...അതൊരു വല്ലാത്ത കഥ ആയിരുന്നേനെ!! A truly inspirational and motivational story for the current and future generations!!   

 എന്തായിരിക്കാം ഇത്രയും ദൂരം നടന്നു സ്കൂളിൽ പോകാൻ തോന്നിപ്പിച്ച  പ്രചോദനം?

അറിവ് നേടാനുള്ള തീക്ഷണമായ ആസക്തി ഒന്നും അല്ല എന്ന് കിട്ടിയ മാർക് കണ്ടാൽ മനസ്സിലാവും...ഹിന്ദി യിൽ 'എട്ടിൻ്റെ ' പണിയാണ് കിട്ടിയിരിക്കുന്നത്! മറ്റു വിഷയങ്ങളിലും തട്ടി മുട്ടി കടമ്പ കയറി എന്ന് പറയാം.

പക്ഷേങ്കിലും, എങ്ങനെ കുറ്റം പറയും?! ഇത്രയും ദൂരം നടന്നു സ്കൂളിൽ  ചെന്നാൽ  ഉറങ്ങിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ!  'Full A Plus'  എന്ന ഇന്നത്തെ ഫ്ലക്സ് ബോർഡ്  പ്രഹസനങ്ങളെക്കാളും എത്രയോ  നല്ലതാണ് ഈ റിസൾട്ട് എന്ന് തന്നെ വേണം കരുതാൻ... !

ഒരു നല്ല ഭാസുര ഭാവിക്ക് എങ്ങനെയെങ്കിലും സ്കൂളിൽ പോയാലേ പറ്റൂ എന്ന തിരിച്ചറിവ് തന്നെ ആയിരുന്നിരിക്കണം ഓരോ ചുവടും മുന്നോട്ടു വെക്കുമ്പോഴും ആ കാലുകളിൽ ഊർജം പകർന്നിട്ടുണ്ടായിരുന്നത്....!  

ആ തിരിച്ചറിവിൻ്റെ ഗുണഭോക്താക്കൾ, അച്ഛൻ മാത്രമല്ല... വരും തലമുറകളും, അച്ഛൻ്റെ അസംഖ്യം വരുന്ന ശിഷ്യ സമ്പത്തും അവരുടെ കുടുംബങ്ങളും കൂടി അല്ലേ? 

നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന സുഖസൗകര്യങ്ങളിൽ നിന്നും വളരെ അകലെയുള്ള ഒരു ലോകത്താണ്  അച്ഛൻ വളർന്ന ബാല്യം. ഇന്ന് കാണുന്ന സുഖലോല ചിന്ത പോലും  വിദൂര സ്വപ്നമായിരുന്ന ഒരു കാലഘട്ടം. പൂളയും (കപ്പ) ഉണക്ക മീനും  ചമ്മന്തിയും...കൂടെ തറവാട്ടിൽ തന്നെ തഴച്ചു വളർത്തിയിരുന്ന കാപ്പി കുരു പൊടിച്ച് ഉണ്ടാക്കുന്ന കട്ടൻ കാപ്പി..1940-50 കളിലെ ഭക്ഷ്യ ക്ഷാമം മൂർദ്ധന്യത്തിൽ നിന്നിരുന്ന കാലത്തിൽ...ഒരു നേരത്തെ അരി ഭക്ഷണം തന്നെ സമൃദ്ധി യുടെ പ്രതീകം ആയിരുന്നത്രെ!  ദിവസേന കിട്ടുന്ന 1 അണ (8 അണ = 50 പൈസ) ആണ് തൂത പുഴ കടക്കാൻ തോണി കുത്താനുള്ള കൂലിയും ഉച്ചക്ക് കഞ്ഞിക്ക് വേണ്ട കാശും.


സ്കൂളിൽ പഠനത്തേക്കളും കായിക കാര്യങ്ങളിൽ മുൻപന്തിയിൽ ആയിരുന്ന അച്ഛൻ, പിന്നീട് രാഷ്ട്രീയ കാര്യങ്ങളിൽ ആക്രഷ്ടാനാവുന്നു. ആ കാലഘട്ടത്തിൽ കേരളത്തിൽ പച്ച പിടിച്ചു വളർന്നു വന്നിരുന്ന കമ്യൂണിസ്റ് പാർട്ടിയും നേതാക്കളും  അച്ഛനിൽ  കാര്യമായി സ്വാധീനം ചെലുത്തി എന്ന് വേണം കരുതാൻ! അന്നത്തെ പ്രശസ്ത ആയ സാമൂഹ്യ പ്രവർത്തകയും സ്വതന്ത്ര സമര സേനാനി യൂം ആയിരുന്ന  AV കുട്ടി മാളു അമ്മ, നേതൃത്വം നൽകിയിരുന്ന സമരങ്ങളിൽ അച്ഛനും പങ്കു ചേർന്നിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഈ കാരണങ്ങളാൽ, പിന്നീട് കിട്ടിയ റവന്യു ജോലി, കമ്യൂണിസ്റ്റ് ആണെന്ന കാരണത്താൽ പോലീസ് verification ല് നഷ്ടപ്പെട്ടത് മറ്റൊരു കഥ)


അച്ഛൻ നടന്നു തീർത്തത്   സ്കൂളിലേക്കുള്ള വഴികൾ മാത്രമായിരുന്നില്ല. പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞ ഭാവിയിലേക്കുള്ള കാൽവെപ്പുകൾ കൂടി ആയിരുന്നു. 

ഇതിനോടു കൂടെ നമ്മൾ അഭിനന്ദിക്കേണ്ടുന്ന ഒരു കാര്യം, അര നൂറ്റാണ്ടിലേറെ കാലം യാതൊരു കേടുപാടും കൂടാതെ ഇപ്പോഴും ഈ രേഖകൾ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നു, എന്ന വസ്തുത തന്നെ!! ഒരു ഗ്രന്ഥാലയം പരിപാലകൻ്റെ പരിപാലന മികവോടെ! 

ഇതിനോടു കൂടെ തന്നെ,  ഏതൊരു സർക്കാര് ഉദ്യോഗാർഥിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള സർക്കാരിൻ്റെ PSC appointment advice memo, dated 01 Feb, 1971, അമ്മക്ക് ആദ്യമായി ലഭിച്ചത് (എനിക്ക് 8 മാസം പ്രായം ഉള്ളപ്പോൾ), 1964 ല്  carroms, throw ball, light music എന്നീ ഇനങ്ങളിൽ അമ്മക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ എല്ലാം കാലത്തിൻ്റെ പഴമ തോന്നിപ്പിക്കുമെങ്കിലും ചുളിവോ കെടുപാടുകളുമോ ഒന്നും  ഇല്ലാത്ത രീതിയിൽ ഇപ്പോഴും അമ്മ സൂക്ഷിച്ചു വെച്ചിരിക്കുന്നു! അച്ഛനോടുള്ള കരുതൽ പോലെ തന്നെ...!


പണ്ട് ഇതെല്ലാം ഒരു ചെറിയ  ട്രങ്ക് പെട്ടിയിൽ ആയിരുന്നെങ്കിൽ ഇന്ന്  അലമാരയിലെ അറയിൽ ഒരു suitcase ല് ആണെന്ന് മാത്രം...! സസൂക്ഷ്മം സുരക്ഷിതം!! സൗകര്യങ്ങൾ വളർന്നപ്പോളും പഴമയെ കൈ വിട്ടില്ലെന്നു വ്യംഗ്യം!!

ഒരുപക്ഷെ,  അമ്മ  താലോലിക്കുന്ന അച്ഛന്റെ ഓർമ്മകൾ പോലെ തന്നെ... അച്ഛന്റെ സാന്നിധ്യം ഈ ഭൗതിക വസ്തുക്കളിൽ അമ്മ തിരിച്ചറിയുന്നുണ്ടായിരിക്കണം .

അമ്മയെ സംബന്ധിച്ചിടത്തോളം  ഈ പുസ്തകവും അച്ഛന്റെ അവശേഷിക്കുന്ന സാധനങ്ങളും  ഭൂതകാലത്തിൻ്റെ ഒരു അവശിഷ്ടം മാത്രമല്ല; അമ്മയുടെ ശാന്തമായ ഏകാന്തതയിൽ, ഈ   കാത്തുസൂക്ഷിക്കലുകളിൽ , അത് നിലനിർത്തിയിരിക്കുന്ന സ്മരണകളിൽ  'അമ്മ ആശ്വാസം കണ്ടെത്തുന്നുണ്ടായിരിക്കാം. സമയത്തിൻ്റെയും സ്ഥലത്തിൻ്റെയും അതിരുകൾക്കപ്പുറത്തുള്ള സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും  സാക്ഷ്യം!. 

തൂത കള കളം ഒഴുകി കൊണ്ടേ ഇരുന്നു..കാലം മാറി മറിഞ്ഞു..അച്ഛൻ്റെ പാദ സ്പർശം കൊണ്ട പണ്ടത്തെ നാട്ടു വഴികൾ പഴങ്കഥ ആയി.. നാടും നാട്ടുകാരും "പുരോഗതി" പ്രാപിച്ചു..! 

ഈ പഴയ സർട്ടിഫിക്കറ്റ്കൾ ഒരു രേഖാ  ശേഖരം മാത്രമല്ല ; അത് നമുക്കെല്ലാവർക്കും ചില പാഠങ്ങൾ പറഞ്ഞ് തരുന്നു. 

കേവലമായ ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന അവിശ്വസനീയമായ നേട്ടങ്ങളുടെ ഒരു തെളിവാണിത്. സാഹചര്യങ്ങളല്ല നമ്മളെ നിർവചിക്കുന്നത്, അവയ്ക്കൊക്കെ മുകളിൽ നാം എങ്ങനെ ഉയരുന്നു എന്നതാണ് അച്ഛൻ്റെ യാത്ര നമ്മെ പഠിപ്പിക്കുന്നത്.

പുതുമയെ പുൽകുമ്പോളും  വിജയിക്കാനുള്ള വ്യഗ്രത്യോടെ മുന്നേറുമ്പോളും, പുതിയ മെച്ചില്പാടുകൾ വെട്ടിപിടിക്കുമ്പോളും ഇടക്കിടക്ക് എങ്കിലും, വന്ന വഴികളിലേക്ക് വെളിച്ചം വീശുന്നതു നല്ലത് തന്നെ എന്ന് അമ്മയുടെ ഈ സംരക്ഷണ മനോഭാവം നമ്മെ ഓർമ്മിപ്പിക്കുന്നു ! വളരെ യാദൃശ്ചികമായി ഈ രേഖകൾ കണ്ടില്ലായിരുന്നെങ്കിൽ, ഈ എളിയ എഴുത്ത് ഉണ്ടാവില്ലായിരുന്നു... ഓർമകൾ  ചികയില്ലായിരുന്നു! ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞ് നോക്കില്ലായിരുന്നു!!

പുതിയ തലമുറക്കാർക്ക് ഇതൊരു പ്രചോദനത്തിൻ്റെ തുടക്കമാകട്ടെ . നിങ്ങളുടെ ജീവിതം എത്ര സുഖകരമോ വെല്ലുവിളി നിറഞ്ഞതോ ആണെങ്കിലും, നിങ്ങൾക്ക് മുമ്പ് നടന്നവരുടെ കഥകൾ ഓർക്കുക.  പാത കഠിനമായിരിക്കാം, കഷ്ട പാടുകൾ നിറഞ്ഞതാകാം. പക്ഷേ അച്ഛൻ്റെ ജീവിതം കാണിച്ചുതന്നതുപോലെ,  നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തോടെയും അമ്മ കാണിച്ചു തന്ന കരുതലോടെയും ഭദ്രത മനോഭാവത്തോടെയും  മുന്നോട്ടു പോകുക!


നിങ്ങൾക്കും കാലങ്ങൾക്ക് അതീതമായ ഒരു പാരമ്പര്യം സൃഷ്ടിക്കാൻ കഴിയും.


സ്വന്തം 

ബാബു!

S A SANTHOSH

Comments

Popular posts from this blog

In Tribute to Kargil Vijay Diwas!

89 Class Artificers and the ‘Get-Together Saga’ - Part 1 (Introduction)

89 Class Artificers and the ‘Get-Together Saga’ - Part 3 - 89 - Dancing Tribes