Posts

Showing posts from 2025

മന്ദത്ത് പറമ്പിലെ പെൺകുട്ടികൾ.

Image
1950-60 കാലത്ത്, പാലക്കാട് മുണ്ടൂരിലെ വിശ്വകർമ സമുദായത്തിലെ തട്ടാന്മാരും ആശാരിമാരും, തണ്ടാന്മാരും ഒക്കെ    ഒരു കുഞ്ഞു  പ്രദേശത്തിൽ ഒരുമിച്ചു ആയിരുന്നു താമസിച്ചു പോന്നിരുന്നത്. സ്വർണപണി കുലത്തൊഴിൽ ആയി ചെയ്തു പോന്നിരുന്ന തട്ടാന്മാർ താമസിക്കുന്ന ദേശം, തട്ടാത്തറ എന്നും ആശാരിമാർ താമസിച്ചു പോന്ന ദേശം ആശാരിത്തറ എന്നും വിളിക്കപ്പെട്ടു. ചിലയിടങ്ങളിൽ കമ്മാന്തറ എന്നും. തറയിൽ,  കുറെ അധികം  ചേട്ടാനിയന്മാരുടെ കുടുംബങ്ങൾ ഒരുമയോടെ ജീവിച്ചു പോന്നു - കുടുംബ ഭഗവതി മന്ദത്ത് ദേവിയുടെ അനുഗ്രഹത്താൽ! ഇവരുടെ വീടുകൾക്ക് ഇടയിൽ, അതിരുകളോ  വേലികളോ ഉണ്ടായിരുന്നില്ല...!  മൂന്നോ നാലോ വീടുകൾക്ക് ഒരു നടുമുറ്റം മാത്രം. കുറേ വീടുകൾക്ക് ഒരു കിണർ മാത്രം. വീട്ടിൽ TV ഇല്ലാത്തതിനാൽ ,  കിണറ്റിൻ കര     പ്രാദേശിക വാർത്ത പ്രക്ഷേപണ കേന്ദ്രങ്ങൾ ആയി...കുട്ടികൾ എല്ലാരും ഒരുമിച്ചു പഠിച്ചു കളിച്ചു, ഉള്ളത് പങ്ക് വെച്ച് തിന്നു വളർന്നു. ഇവരുടെ എല്ലാരുടെയും വീട്ടു പേര്,  "മന്ദത്ത് പറമ്പ്". തട്ടാൻ ശ്രീ അരുണാചലം കാരണവർ ആയിരുന്ന കുടുംബത്തിലെ, മൂന്ന് സഹോദരങ്ങൾ ആയിരുന്നു, അപ്പുക്കുട്ടനു...